പന്ത്രണ്ടാം ദിവസവും ഇന്ധന വില ഉയര്‍ന്നു തന്നെ; പച്ചക്കറി ഉള്‍പെടെ വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്

User
0 0
Read Time:1 Minute, 35 Second

തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില ഉയര്‍ന്നു.

അതേസമയം ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറു രൂപക്ക് മുകളിലാണ്. ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല ; ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച്‌ അമിത് ഷാ

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച്‌ ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായത്തെ നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. 21കാരിയായ ദിശ രവിയുടെ അറസ്റ്റില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിപ്രായ പ്രകടനം. ഡല്‍ഹി പോലീസിന് മേല്‍ രാഷഅട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പറഞ്ഞു.ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം

You May Like

Subscribe US Now