പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍

User
0 0
Read Time:2 Minute, 13 Second

തൃശൂര്‍: തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്ന് തൃശൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും മരണം വരെ ജനങ്ങളുടെ ഇടയില്‍ ജീവിയ്ക്കുമെന്നും അവര്‍ പറഞ്ഞു. ‘ഇതൊരു പരാജയമായിട്ട് എനിക്ക് തോന്നിയില്ല. കാരണം വളരെ ചെറിയ വോട്ടുകള്‍ക്കാണ് തോറ്റത്’.

‘പിന്നെ തോല്‍ക്കാന്‍ കാരണമെന്താണെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്, നമ്മളല്ലാലോ.നമ്മള്‍ ചെയ്യേണ്ട ജോലികള്‍ ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെ നിന്നു. എന്തുകൊണ്ടാണ് തോറ്റതെന്ന് പാര്‍ട്ടി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.എനിക്ക് മാത്രമല്ലല്ലോ, മൊത്തത്തില്‍ വല്ലാത്തൊരു തോല്‍വിയല്ലേ. കാരണമെന്താണെന്ന് പാര്‍ട്ടി ഇനിയെങ്കിലും പഠിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക ബുദ്ധിമുട്ടായിരിക്കും. ചില സ്ഥലങ്ങളിലെല്ലാം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയിട്ടുള്ളതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്.’-പത്മജ വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനൊടുവില്‍ എല്‍ ഡി എഫിലെ പി ബാലചന്ദ്രനാണ് വിജയിച്ചത്. സുരേഷ് ഗോപിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറില്‍ സുരേഷ്ഗോപി മുന്നിട്ട് നിന്നിരുന്നു. പോസ്റ്റല്‍ വോട്ടില്‍ സ്ഥാനാര്‍ത്ഥി പത്മജയായിരുന്നു മുന്നില്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് ലോക്​ഡൗണ്‍ നടപ്പാക്കണം', കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച്‌ കേന്ദ്രത്തിനും സംസ്​ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും ​ കേട്ടശേഷമായിരുന്നു കോടതി നിര്‍ദേശം. ലോക്​ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി ഉത്തരവില്‍ പറയുന്നു.ആള്‍ക്കൂട്ടം ഒത്തുചേരുന്നതും പരിപാടികളും വിലക്കി […]

You May Like

Subscribe US Now