പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസ് ; യുവതിയുടെ പരാതിയില്‍ രണ്ട് മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 26 Second

വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആയിരുന്നു ലിജീഷ്.

സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗത്തെ ഇരുവരും ചേര്‍ന്നു പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ കരിമ്ബനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകള്‍ ശേഖരിച്ചു.യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി

കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്ബാകെയാണ് ഞായറാഴ്ച പോലീസിനൊപ്പമെത്തി യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന്‌ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരുംദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കു സാധ്യത പ്രവചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഈ ജില്ലകളില്‍ നാളെയും മറ്റെന്നാളും കൂടി യെല്ലോ അലര്‍ട്ടുണ്ട്‌.

You May Like

Subscribe US Now