പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

User
0 0
Read Time:3 Minute, 45 Second

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​താ​യാ​ലും ജ​യി​ക്കു​ന്ന​താ​യാ​ലും പോ​രാ​ടാ​ന്‍ പ​റ്റു​ന്ന ഏ​തു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​‍െന്‍റ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്.

ഇ​തി​ല്‍ ബാ​ലു​ശ്ശേ​രി​യി​ലാ​ണ് ത​നി​ക്കി​ഷ്​​ടം. എ​​‍െന്‍റ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഞാ​ന്‍ ഇ​വി​ടെ വ​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന കി​ട്ടി​യി​ട്ടൊ​ന്നു​മ​ല്ല.

അ​ങ്ങ​നെ​യു​ള്ള സൂ​ച​ന​ക​ളൊ​ന്നും കോ​ണ്‍​ഗ്ര​സ്​ പാ​ര്‍​ട്ടി​യി​ലി​ല്ല. ഏ​റ്റ​വും അ​വ​സാ​നം സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. പാ​ര്‍​ട്ടി പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന പ​ല പേ​രു​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഞാ​ന്‍.

അ​താ​ക​ട്ടെ സി​നി​മാ​ന​ട​നാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം. അ​ണി​ക​ളേ​ക്കാ​ള്‍ നേ​താ​ക്ക​ളു​ള്ള പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. എ​ല്ലാ​വ​രും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കാ​ന്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​രു​മാ​ണ്. ആ​രെ​യും ത​ള്ളി​ക്ക​ള​യാ​ന്‍ പ​റ്റി​ല്ലെ​ന്നും ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി പ​റ​ഞ്ഞു.

നാ​ലു പ​തി​റ്റാ​ണ്ടാ​യി ഇ​ട​തു​മു​ന്ന​ണി ജ​യി​ക്കു​ന്ന ബാ​ലു​ശ്ശേ​രി​യി​ല്‍ ജ​യ​സാ​ധ്യ​ത​യു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തി​ന്​ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

ഒ​രു പാ​ര്‍​ട്ടി​ത​ന്നെ തു​ട​ര്‍​ച്ച​യാ​യി ജ​യി​ച്ചി​ട്ടും ഇ​വി​ടെ ഒ​രു വി​ക​സ​ന​വു​മി​ല്ല. ഒ​ട്ടേ​റെ ടൂ​റി​സം സാ​ധ്യ​ത​ക​ളു​ണ്ടാ​യി​ട്ടും വേ​ണ്ട​ത്ര വി​ക​സ​നം ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ളോ​ടൊ​പ്പം നാ​ട​ക-​രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ മു​തി​ര്‍​ന്ന ആ​ളു​ക​ളു​ടെ വീ​ടു​ക​ളും ധ​ര്‍​മ​ജ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസല്ല, ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ് അവര്‍ സമരത്തിനിറങ്ങിയത്'- ഭരണപക്ഷ ആരോപണങ്ങള്‍ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ പിന്നില്‍ പ്രതിപക്ഷമെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍കോണ്‍ഗ്രസല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃത നിയമനങ്ങള്‍ തകൃതിയായായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരുവഴിയും ഇല്ലാഞ്ഞിട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Subscribe US Now