പാലക്കാട്ട് ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം; മകളെ പിന്നില്‍ നിന്ന് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതാണെന്ന് കുടുംബം

User
0 0
Read Time:1 Minute, 56 Second

പാലക്കാട്:  പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ഇത് സാധാരണ അപകടമരണമല്ലെന്നും ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

തന്റെ മകളെ മണ്ണെണ്ണയൊഴിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറയുന്നു. മരണത്തിന് മുമ്ബ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കളുടെ ആരോപണം. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നു.

ഭര്‍ത്താവ് ശ്രീജിത്ത് പിന്നില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയതാണ്. മകള്‍ ഇക്കാര്യം പറഞ്ഞു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. മകളുടെ മരണത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ശിവന്‍ വ്യാഴാഴ്ചവടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടമ്മയെ കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍; കൊല സ്വത്ത് തട്ടിയെടുക്കാന്‍

ഇടുക്കി: വീട്ടില്‍ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍. മുട്ടം തോട്ടുങ്കര ഊളാനിയില്‍ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവല്‍ വരകില്‍ വീട്ടില്‍ സുനില്‍കുമാര്‍ (52) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച്‌ 31 ന് രാത്രിയാണ് സംഭവം. ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിക്കുകയായിരുന്നു സുനില്‍. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കര്‍ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വത്തിന് […]

You May Like

Subscribe US Now