പാലക്കാട് ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം; കത്തിവാങ്ങിച്ചത് ഭര്‍ത്താവ്; അമ്മയുടെ പശ്ചാത്തലമന്വേഷിച്ച്‌ പൊലീസ്

User
0 0
Read Time:2 Minute, 33 Second

പാലക്കാട്:  പാലക്കാട്ട് ആറുവയസ്സുകാരനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയുടെ മതപശ്ചാത്തലം അന്വേഷിച്ച്‌ പൊലീസ്. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്ബ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം.

ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെയുളള കാര്യങ്ങളാണ് തീവ്ര വിശ്വാസവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലേക്ക് നീങ്ങാന്‍ പൊലീസ് അന്വേഷണത്തെ പ്രേരിപ്പിക്കുന്നത്.

നഗരത്തെ നടുക്കിയ ആറുവയസ്സുകാരന്റെ ക്രൂര കൊലപാതക്കില്‍ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല. ഈ സമയം മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളില്‍ സജീവമായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

തീവ്ര മതവിശ്വാസ ഗ്രൂപുകളുടെ സ്വാധീനത്തില്‍ ഷാഹിദ വഴിപ്പെട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥനങ്ങളും മൊഴിയും പൊലീസിന് കിട്ടിയെന്നാണ് വിവരം. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി. അതിനിടെ സംഭവത്തിന് ആസൂത്രണം നടന്നെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മതിലകത്ത് തനിച്ച്‌ താമസിക്കുന്ന വൃദ്ധദമ്ബതിമാരെ പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി ആക്രമിച്ചുകൊല്ലാന്‍ ശ്രമം

കയ്പമംഗലം : മതിലകത്ത് തനിച്ച്‌ താമസിക്കുന്ന വൃദ്ധദമ്ബതിമാരെ പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി ആക്രമിച്ചുകൊല്ലാന്‍ ശ്രമം. തലയിലും കൈയിലും വായിലും ആയുധംകൊണ്ടുള്ള മുറിവേറ്റ വീട്ടമ്മ നിലവിളിച്ചതോടെ അക്രമികള്‍ ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. പരിക്കേറ്റ സുബൈദയും (60) ഹമീദും (82) ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന. മതിലകം പോലീസ് സ്റ്റേഷന് അരക്കിലോമീറ്ററോളം തെക്ക് മതില്‍മൂലയില്‍, ദേശീയപാതയോരത്തുള്ള സ്രാമ്ബിക്കല്‍ ഹമീദ്-സുബൈദ ദമ്ബതിമാരുടെ വീട്ടിലാണ് സംഭവം. ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെ കോളിങ്‌ ബെല്‍ […]

You May Like

Subscribe US Now