പാലാ: പാലായിലെ യുഡിഎഫ് നേതാക്കളുമായി മാണി സി കാപ്പന് എംഎല്‍എ കേരള കോണ്‍ഗ്രസ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. പാലായില്‍ ഫെബ്രുവരി 14ന് നടന്ന ഐശ്വര്യ കേരളയാത്രയുടെ സംഘാടകസമിതി ഇന്ന് രാവിലെ 12 മണിക്ക് കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നപ്പോള്‍ എംഎല്‍എ യോഗത്തിലേയ്ക്ക് കടന്നുവരുകയായിരുന്നു.
തനിക്ക് നല്കിയ സ്വീകരണത്തിന് അദ്ദേഹം നേതാക്കളോട് നന്ദി രേഖപ്പെടുത്തി. ഫെബ്രുവരി 21 ഞായറാഴ്ച്ച 10 മണിക്ക് സ്പൈസസ് വാലി ലയണ്‍സ് ക്ലബ്ബില്‍ യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചേരുവാനും തീരുമാനിച്ചു.
കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എക്സ് എംപി, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി, ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റ് റോയി എലിപ്പുലിക്കാട്ട്, കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കട്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തില്‍, ജോസ് പാറേക്കാട്ട്, മൈക്കിള്‍ കാവുകാട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
എംഎല്‍എ യോടൊപ്പം എന്‍സിപി നേതാക്കളായ എംപി കൃഷ്ണന് നായര്‍, ജോഷി പുതുമ, വിനോദ് വേരനാനി, ക്ലീറ്റസ് ഇഞ്ചിപറമ്ബില് തുടങ്ങിയവരും ഉണ്ടായിരുന്നു.