പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സും ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു; ശുഭപ്രതീക്ഷയോടെ ഉദ്യോഗാര്‍ത്ഥികള്‍

User
0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക്‌ഹോള്‍ഡേഴ്‌സും ഉദ്യോഗസ്ഥരും തമ്മിലെ ചര്‍ച്ച സെക്രട്ടറിയേ‌റ്റില്‍ ആരംഭിച്ചു. എല്‍ജി‌എസ്, സി‌പി‌ഒ, ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമുമാണ് ചര്‍ച്ച നടത്തുന്നത്. 26 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ നേരിട്ട് ചര്‍ച്ചയ്‌ക്ക് വഴിയൊരുങ്ങുന്നത്. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ത്ഥികളില്‍ മൂന്ന്പേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണനും ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരോ ജനപ്രതിനിധികളോ പങ്കെടുക്കാതെ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതിനെ യൂത്ത്കോണ്‍ഗ്രസ് വിമര്‍ശിച്ചു. കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോ എന്നായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ ചോദ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉദ്യോഗാര്‍ഥികള്‍ മന്ത്രി കടകംപള്ളിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികള്‍ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച. എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു മന്ത്രി ചര്‍ച്ചക്ക് തയ്യാറായത്.എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമീപനമല്ല മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാര്‍ഥികള്‍ വൈകുന്നേരം മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

You May Like

Subscribe US Now