പിണറായി വിജയനും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിന്‍ സ്വീകരിക്കുമെന്ന് സൂചന

User
0 0
Read Time:1 Minute, 44 Second

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആരോഗ്യ മന്ത്രി ജനറല്‍ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പ് എടുക്കുക. കൊവിഷീല്‍ഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തില്‍ കൂടുതല്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീല്‍ഡ് വാക്സിനായിരിക്കും എടുക്കുക.

മുഖ്യമന്ത്രിയുടെ വാക്സിന്‍ സ്വീകരണത്തിന് സജ്ജമാകാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുമുണ്ട്. മെഡിക്കല്‍ കോളേജിലെ വാക്സിനേഷന്‍ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദര്‍ശിച്ച്‌ സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു.

അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിന്‍ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ പേര്‍ ഒരേസമയം റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് കൊവിന്‍ പോര്‍ട്ടലില്‍ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മത്സരിക്കാനില്ല.. സുരേഷ് ഗോപി ഷൂട്ടിങ് തിരക്കിലാണ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ സുരേഷ് ഗോപി സിനിമാതിരക്കിലേക്ക്‌. അടുത്ത ദിവസം മുതല്‍ സുരേഷ് ഗോപി സിനിമാ ഷൂട്ടിങ്ങിന് പുറപ്പെടുമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രാജ്യസഭാ എം.പി കൂടിയായ സുരേഷ് ഗോപി സിനിമാ ഷൂട്ടിങിനായി പുറപ്പെടുന്നത്. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാനായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നത്. […]

You May Like

Subscribe US Now