തൃശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിവാദപരാമര്‍ശം നടത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. രമേശ് ചെന്നിത്തല തലയില്‍ മുണ്ടിട്ട് എവിടെയും പോവാറില്ലെന്നും പിണറായി വിജയന് എന്‍.കെ പ്രേമചന്ദ്രനെ വിളിച്ച പേരിന് ഏറ്റവും യോഗ്യന്‍ താനാണെന്ന് കെ.ടി ജലീല്‍ തെളിയിച്ചിരിക്കുകയാണെന്നും ചാമക്കാല കൂട്ടിച്ചേര്‍ത്തു.
ജ്യോതികുമാര്‍ ചാമക്കാല പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
പിണറായി വിജയന് എന്‍.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യന്‍ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീല്‍….
തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായപ്പോള്‍ പ്രതിപക്ഷ നേതാവിന്‍്റെ മക്കളെപ്പോലും പുലഭ്യം പറയുന്നു കേരളത്തിന്‍്റെ “ഉന്നതവിദ്യാഭ്യാസ മന്ത്രി “…..
പ്രതിപക്ഷ നേതാവിന്‍്റെ മക്കള്‍ ഡോക്ടറും ഇന്ത്യന്‍ റവന്യു സര്‍വീസുകാരനും ആയതാണ് ഉന്നത വിദ്യാഭ്യാസത്തിന്‍്റെ ചുമതലക്കാരന് സഹിക്കാനാവാത്തത്..!
അദ്ദേഹത്തിന്‍്റെ കണക്കില്‍ നേതാക്കളുടെ മക്കള്‍ ബിരുദമെടുക്കേണ്ടത് ലഹരി കടത്തിലോ ഡാറ്റ മോഷണത്തിലോ ഒക്കെയാണ്….
ജലീല്‍ മന്ത്രീ, സ്വപ്ന സുരേഷിന്‍്റെ ഈന്തപ്പഴത്തിന്്റെയും പിണറായി വിജയന്‍്റെ പാല്പ്പായസത്തിന്്റെയും ബലത്തിലാണ് തിളയ്ക്കുന്നതെങ്കില്‍ അതു വേണ്ട എന്നാണ് പറയാനുള്ളത്….
രമേശ് ചെന്നിത്തല തലയില്‍ മുണ്ടിട്ട് എവിടെയും പോവാറില്ല….
ജനങ്ങള്‍ അദ്ദേഹത്തെ തലയിലേറ്റുന്നത് കേരളം കാണുകയാണ്….
അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.
NB : ചൊറിച്ചിലിനുള്ള നല്ല മരുന്നെന്തെങ്കിലും എത്തിച്ചു കൊടുത്ത് മന്ത്രിയെ ആരെങ്കിലും സഹായിക്കേണ്ടതാണ്….