തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പിണറായിക്ക് എന്തു വേണമെങ്കിലും പറയാമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എന്തു വേണമെങ്കിലും പറയട്ടെ. ഇതിലും വലുതായി ആക്ഷേപിച്ചു, കല്ലെറിഞ്ഞു, ഒരു മറുപടിയും പറഞ്ഞില്ല.
പിഎസ്സി പരീക്ഷയെഴുതിയവരോട് യുഡിഎഫ് സര്‍ക്കാര്‍ എന്നും നീതി കാട്ടി. പകരം ലിസ്റ്റ് വരാതെ ഒരു റാങ്ക് ലിസ്റ്റും യുഡിഎഫ് റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 31 റാങ്ക് പട്ടികകള്‍ റദ്ദായി. 350 ഒഴിവുകളുണ്ട്. പിഎസ്സി നിയമനം നടത്തിയില്ല. നൂറ് പട്ടികകകളുടെ കൂടി കണക്കെടുത്തു വരികയാണെന്നും ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ മുട്ടിലിഴയേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ മുട്ടിലിഴയേണ്ടതും മറ്റാരുമല്ല. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കില്‍ അവരോട് അല്പമെങ്കിലും നീതി പുലര്‍ത്തിയെന്ന് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.