പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍; പത്തംഗ സമിതിയെ നിയോഗിച്ചു

User
0 0
Read Time:1 Minute, 15 Second

പാലാ : പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍ . ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ഭരണഘടന, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് പാലായില്‍ ചേര്‍ന്ന യോഗത്തില്‍ കാപ്പന്‍ ചെയര്‍മാനും അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതി രൂപീകരിച്ചത്.

കേരള എന്‍സിപി എന്ന പേര് സ്വീകരിക്കാനാണ് ആലോചന. മൂന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അടക്കം പത്ത് നേതാക്കളായിരുന്നു കാപ്പനൊപ്പം എന്‍സിപി അംഗത്വം രാജിവെച്ചത്.

യുഡിഎഫ് ഘടകക്ഷിയായി മുന്നോട്ട് പോകാനാണ് കാപ്പന്റെ തീരുമാനം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്നതടക്കമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ നടപ്പിലാകുന്നത് വന്‍ വികസന പദ്ധതികള്‍: എ വിജയരാഘവന്‍

കണ്ണൂര്‍ | സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തെ പിണറായി ഭരണത്തില്‍ നടപ്പിലായത് വന്‍ വികസന പദ്ധതികളാണെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കെ ഫോണ്‍ പദ്ധതി ഇതില്‍ പ്രധാനമാണ്. ലോക നിവാരത്തിലുള്ള ഇന്റര്‍നെറ്റ് കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ പോകുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ക്കുള്ള ജനപിന്തുണ കൂടിവരുകയാണ്. ഇത് തകര്‍ക്കാനാണ് യു ഡി എഫും ബി ജെ പിയും ചേര്‍ന്ന് നടത്തുന്നത്. […]

Subscribe US Now