പുതിയ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍

User
0 0
Read Time:1 Minute, 50 Second

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത്. വാക്‌സിന്‍ നയത്തിനെതിരെ സുപ്രീം കോടതിയിലിരിക്കുന്ന കേസില്‍ കക്ഷി ചേരാനാണ് ബ്രിട്ടാസ് അപേക്ഷ നല്‍കിയിരിക്കുന്നത്.

പുതിയ വാക്സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കുമെന്നാണ് ബ്രിട്ടാസ് ആരോപിക്കുന്നത്. സാമ്ബത്തികശേഷിയുള്ളവര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ നയം. സ്വകാര്യ ആശുപത്രികളില്‍ വളരെ കുറച്ച്‌ വാക്സിന്‍ മാത്രമേ കുത്തിവെയ്ക്കുന്നുള്ളു. അനുവദിച്ച വാക്സിന്റെ 17.05 ശതമാനം മാത്രമാണ് സ്വകാര്യ ആശുപത്രികള്‍ വിനിയോഗിച്ചതെന്നും ബ്രിട്ടാസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രഫസര്‍ ആര്‍ രാംകുമാറുമായി ചേര്‍ന്നാണ് കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷ ബ്രിട്ടാസ് നല്‍കിയിരിക്കുന്നത്. അഭിഭാഷക രശ്മിത രാമചന്ദ്രന്‍ ആണ് അപേക്ഷ ഫയല്‍ ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മേയര്‍

മുംബൈ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് സംഭവം നടന്നത്. അതേസമയം രോ​ഗിക്ക് പരിക്കുകളില്ലെന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂ‍ര്‍ പ്രതികരിച്ചു. വാ‍ര്‍ഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് […]

You May Like

Subscribe US Now