പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

User
0 0
Read Time:1 Minute, 56 Second

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം ഇരുപതിനകം ലഭിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഇടപെടലില്‍ കോഴിക്കോട് നല്ലളത്ത് ഡീസല്‍പ്ലാന്റിന് സമീപത്ത് നിന്ന് നാല്‍പ്പതിലധികം വാഹനങ്ങള്‍ മാറ്റി. പൊതുമരാമത്തിന് കീഴിലുള്ള സ്ഥലത്ത് കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

നല്ലളം ഡീസല്‍പ്ലാന്റിന് സമീപം ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കൊപ്പം നല്ലളം സന്ദര്‍ശിച്ചാണ് മന്ത്രി നടപടിയെടുക്കാന്‍ നേതൃത്വം നല്‍കിയത്.

ഒരു പരാതി എന്നത് ഒരാളുടെ പരാതി എന്ന നിലയിലല്ല കാണുന്നത്, ഈ നാടിനെ ബാധിക്കുന്ന ഒന്നായാണത് കാണുന്നത്. റോഡരികില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരസ്യസംവിധാനങ്ങള്‍ നീക്കം ചെയ്യാനും നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാളെ മുതല്‍ താജ്മഹല്‍ സന്ദര്‍ശിക്കാം; ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ മാത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസം മുമ്ബ് അടച്ച താജ്മഹല്‍ നാളെ മുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതല്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തീരുമാനിച്ചു. രാജ്യമൊട്ടാകെ 3693 സ്മാരകങ്ങളും 50 മ്യൂസിയങ്ങളും ഇതിലുള്‍പ്പെടും. കോവിഡ് മാനദണ്ഡമനുസരിച്ചാകും പ്രവര്‍ത്തനം. സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ മാത്രമാണ് പ്രവേശനം. കൗണ്ടറില്‍ ടിക്കറ്റ് വില്‍പ്പനയുണ്ടാകില്ല. ഫത്തേപുര്‍ സിക്രി, ആഗ്രക്കോട്ട എന്നിവയും നാളെത്തന്നെ […]

You May Like

Subscribe US Now