പൊതുവിപണയില്‍ കോവിഡ് വാക്‌സിന് ആയിരം രൂപ വരെ വില ഉയര്‍ന്നേക്കാം; റിപ്പോര്‍ട്ട്‌

User
0 0
Read Time:1 Minute, 42 Second

ന്യൂഡല്‍ഹി: മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ വാക്‌സിന്‍ ഒരു ഡോസിന് സ്വകാര്യവിപണിയില്‍ 700 മുതല്‍ ആയിരം വരെ വില ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുഡോസിന് 250 രൂപയാണ് ഈടാക്കുന്നത്.

കോവീഷില്‍ഡ് വാക്‌സിന് സ്വകാര്യവിപണിയില്‍ ആയിരത്തോളം രൂപ വിലവരുമെന്ന് അടുത്തിടെ സിറം സിഇഒ പൂനെവാല പറഞ്ഞിരുന്നു. റഷ്യന്‍ നിര്‍മ്മിത വാക്‌സിന്‍ സ്പുടുനികിന് 750 രൂപയായേക്കുമന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരമാനമെടുത്തിട്ടില്ലെന്നാണ് ഡോ. റെഡ്ഡീസ് കമ്ബനി പറയുന്നത്.

ഇതുവരെ ഒരുകമ്ബനികളും സ്വകാര്യമേഖലയില്‍ വാക്‌സിന്‍ നല്‍കുന്നതിന്റെ വില നിശ്ചയിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, കയറ്റുതി, വിതരണരപ്രശ്‌നങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും വിലനിശ്ചയിക്കുക. വാക്‌സിന്റെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ വ്യക്തതയ്ക്കായി സംസ്ഥാനങ്ങള്‍ കാത്തിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്‌സിന്‍‍ വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാനത്ത് പാളീച്ച; രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണത്തിലും വീഴ്ച

തിരുവനന്തപുരം : വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിലെ പാളീച്ചയാണ് സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്ന് വിലയിരുത്തല്‍. കോവിഡ് വാക്‌സിന്‍ സംഭരണത്തിലും വിതരണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പാളീച്ചയുണ്ടായിട്ടുണ്ട. കേരളത്തില്‍ നിലവില്‍ 1434 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,80,702 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഒരുകേന്ദ്രത്തില്‍ നിന്നും ശരാശരി 126 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഏപ്രില്‍ 19 ലെ കണക്കനുസരിച്ച്‌ 472910 ഡോസ് വാക്സിന്‍ സ്റ്റോക്ക് […]

You May Like

Subscribe US Now