പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും

User
0 0
Read Time:1 Minute, 41 Second

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂര്‍ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അശോകനടക്കം കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. എസ് ഐ ഉള്‍പ്പടെയുള്ള നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ് ഐ വിനീഷ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ ആമ്ബാത്ത് അശോകന്‍ എന്നയാളെ തേടിപ്പോയതാണ് പൊലീസ്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ശോ​ക​ന്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍; പത്തംഗ സമിതിയെ നിയോഗിച്ചു

പാലാ : പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍ . ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു. പാര്‍ട്ടി ഭരണഘടന, കൊടി, രജിസ്‌ട്രേഷന്‍ എന്നിവയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് പാലായില്‍ ചേര്‍ന്ന യോഗത്തില്‍ കാപ്പന്‍ ചെയര്‍മാനും അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതി രൂപീകരിച്ചത്. കേരള എന്‍സിപി എന്ന പേര് സ്വീകരിക്കാനാണ് ആലോചന. മൂന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അടക്കം പത്ത് നേതാക്കളായിരുന്നു കാപ്പനൊപ്പം എന്‍സിപി അംഗത്വം […]

You May Like

Subscribe US Now