Read Time:58 Second
തിരുവനന്തപുരം: യു.ഡി.എഫിന്റേത് ആരാച്ചാരുടെ പണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ അകത്തുകയറിയത്. കഴിഞ്ഞ ദിവസം കിഫ്ബിയില്‍ നടത്തിയ റെയ്ഡ് എല്ലാ അതിരുകളും ലംഘിച്ചു.
കേന്ദ്ര ഏജന്‍സികളുടെ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. മിന്നല്‍ പരിശോധനയും മണിക്കൂറുകള്‍ നീളുന്ന പരിശോധനയും എന്തിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.