പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിച്ചു; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെന്നിത്തല

User
0 0
Read Time:3 Minute, 57 Second

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അതിന് പിണറായി വിജയന്രെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് തന്റെ ആദ്യ പരസ്യ പ്രതികരണത്തിലാണ് ചെന്നിത്തല മനസ് തുറന്നത്. താന്‍ സ്ഥാനമാനങ്ങള്‍ക്ക് പുറകെ നടക്കുന്ന ആളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിച്ചു. സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് തുടര്‍ന്നതെന്നും തന്റെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെ. അതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം കോണ്‍​ഗ്രസ്​ നേതാവ്​ മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ്​ അറിയിച്ചത്​. ഹരിപ്പാ​ട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ്​ ചെന്നിത്തല വ്യക്​തമാക്കി.

സതിശനെ തിരഞ്ഞെടുത്തതില്‍ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീശന്​ എല്ലാവിധ പിന്തുണയും നല്‍കും. പ്രതിസന്ധിഘട്ടങ്ങളില്‍ ശക്​തമായി മുന്നോട്ട്​ നയിക്കാന്‍ വി.ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെപിസിസിയില്‍ അഴിച്ചുപണി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല.

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തത് എല്ലാ നേതാക്കളുമായി ആലോചിച്ചാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാവരേയും സതീശന്‍ ഒരുമിച്ച്‌ കൊണ്ടുപോകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പല പേരുകള്‍ വന്നത് ജനാധിപത്യ വ്യവസ്ഥയായത് കൊണ്ടാണ്. പ്രതിപക്ഷ നേതാവായി എല്ലാവരും സതീശനെ അംഗീകരിച്ച്‌ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകരുടെ കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ഈ വിഷമത്തിന് ഇടയില്‍ തന്റെ ഒരു വിലയിരുത്തല്‍കൂടി വേണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അത് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റത്തിന്റെ സൂചന നല്‍കുന്നതാണ് പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ എത്തുന്നത്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച്‌ നിന്നിട്ടും യുവ എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്ന സതീശനെ പ്രതിപക്ഷ നേതാവാക്കന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിനെ സംബന്ധിച്ചടുത്തോളം ഇത് അത്ര എളുപ്പമായിരുന്നില്ല. ഈ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനമെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന 39 വയസുകാരനാണ് കര്‍ണാടകയില്‍ വെച്ച്‌ രോഗം സ്ഥിരികരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയെലെത്തിച്ച്‌ പരിശോധനകള്‍ നടത്തി. വയനാട്ടില്‍ വിദഗ്ധ ചികില്‍സയില്ലാത്തതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്നും രോഗം സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലുള്ളവര്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

You May Like

Subscribe US Now