പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി, ടിക് ടോക് താരം അമ്ബിളി റിമാന്‍ഡില്‍

User
0 0
Read Time:2 Minute, 35 Second

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായത് ടിക് ടോക് താരം. തൃശൂര്‍ വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പളളിയത്ത് പറമ്ബില്‍ വിഘ്നേഷ് കൃഷ്ണയാണ് (അമ്ബിളി, 19 വയസ്) അറസിറ്റിലായത്. വിവാഹ വാ​ഗ്ദാനം നല്‍കിയാണ് അമ്ബിളി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഫോണിലൂടെയാണ് പെണ്‍കുട്ടിയുമായി അമ്ബിളി സൗഹൃദം സ്ഥാപിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജ് പരിസരത്ത് നിന്നാണ് പൊലീസ് അമ്ബിളിയെ പിടികൂടിയത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

ടിക് ടോക്കില്‍ സജീവമായിരുന്ന അമ്ബിളി ആപ്പ്​ നിരോധിച്ചതോടെ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ നിറഞ്ഞ്​ നിന്നിരുന്നു. യൂ ട്യൂബറായ അര്‍ജുന്റെ റോസ്റ്റിങ് വീഡിയോയെ തുടര്‍ന്നാണ് അമ്ബിളി പ്രശസ്തനാകുന്നത്. അര്‍ജ്-യു എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെ ടിക് ടോക് താരങ്ങളുടെ വീഡിയോകളെ റോസ്റ്റ് ചെയ്യുന്ന അര്‍ജുന്‍ ഒരു തവണ അമ്ബിളിയെ ട്രോളിയിരുന്നു. ഇതിന് അമ്ബിളിയുടെ സുഹൃത്തുക്കള്‍ വീഡിയോയിലൂടെ മറുപടിയും നല്‍കിയിരുന്നു. ഈ രണ്ട് വീഡിയോകളും വൈറലായിരുന്നു. എല്ലാ വീഡിയോകളും കരഞ്ഞുകൊണ്ടുളള രീതിയിലാണ് അമ്ബിളി അഭിനയിക്കുന്നത്. ഇതാണ് ട്രോളിന് കാരണമായതും. പിന്നീട് തൃശൂരില്‍ നിന്നും ആലപ്പുഴയില്‍ എത്തി അമ്ബിളി അര്‍ജുനെ കണ്ട് സൗഹൃദം പങ്കുവെച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച്‌ ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച്‌ ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദികളുടെ വിധവകളായി സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നീ നാല് മലയാളി യുവതികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്നത്. ഈ നാല് യുവതികള്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 സമയത്താണ് ഐ.എസില്‍ ചേരാനായി രാജ്യം വിട്ടത്. ആദ്യം ഇറാനിലെത്തിയ ഇവര്‍ പിന്നീട് അവിടെ […]

You May Like

Subscribe US Now