പ്രിയങ്കയുടെ ആത്മഹത്യ; ഉണ്ണി രാജന്‍ പി ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നു; കാരണം തേടി കുടുംബം

User
0 0
Read Time:1 Minute, 32 Second

തിരുവനന്തപുരം: വെമ്ബായത്ത് പീഡനത്തെതുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ നടന്‍ ഉണ്ണി .പി രാജന്‍ പി ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ നേരത്തെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പൊലീസ് വിശദീകരണം. അതേസമയം ശാന്തയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രിയങ്കയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 25നാണ് ഉണ്ണി രാജന്‍ പി. ദേവിനെ അറസ്റ്റു ചെയ്യുന്നത്. ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു നടന്നത്. ഇരുവര്‍ക്കും ഒരേ ദിവസമാണ് കൊവിഡ് പോസറ്റീവ് ആയത്. അങ്ങനെയാണെങ്കില്‍ ശാന്ത പോസ്റ്റീവായിട്ട് 18 ദിവസം കഴിഞ്ഞുവെന്നാണ് കുടുംബം പറയുന്നത്. അറസ്റ്റ് മനപ്പൂര്‍വ്വം വൈകുന്നതാണെന്ന് പറഞ്ഞ പ്രിയങ്കയുടെ വീട്ടുകാര്‍ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേവികുളം എംഎല്‍എ എ. രാജ ‍വീണ്ടും സത്യപ്രതിജ്ഞ‍ ചെയ്തു, സത്യാവാചകം ചൊല്ലിയത് സ്പീക്കറുടെ ചേംബറില്‍ വെച്ച്‌

തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ദൈവനാമത്തിലെന്നോ, സഗൗരവമെന്നോ പ്രതിപാദിച്ചിരുന്നില്ല. ഈ പിഴവ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. തമിഴിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് തര്‍ജ്ജിമ ചെയ്ത നിയമ വകുപ്പിന് പിഴവ് പറ്റിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം […]

You May Like

Subscribe US Now