ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം; എം.സി. കമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും

User
0 0
Read Time:1 Minute, 31 Second

കണ്ണൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച എം.സി. കമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും. 93 ദിവസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് കമറുദ്ദീന്‍. മുഴുവന്‍ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് എംഎല്‍എ പുറത്തിറങ്ങുന്നത്. 148 വഞ്ചനാ കേസുകളാണ് എം.സി. കമറുദ്ദീനെതിരെയുണ്ടായിരുന്നത്.

ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ കുടി എംഎല്‍എക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു.

ഇതോടെയാണ് കമറുദ്ദീന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ചന്തേര, കാസര്‍കോട്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

കോടതികളിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും വൈകീട്ടോടെയായിരിക്കും പുറത്തിറങ്ങുക. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിയുടെ മാധ്യമ-പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച്‌ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഉപദേഷ്ടാക്കളുടെ സേവനം പ്രാബല്യത്തിലുണ്ടാകില്ല. ജോണ്‍ ബ്രിട്ടാസായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രമണ്‍ ശ്രീവാസ്തവയായിരുന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്. സെക്രട്ടറി പദവിയിലുള്ള രമണ്‍ ശ്രീവാസ്തവയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലുള്ള ജോണ്‍ ബ്രിട്ടാസിന്റെയും സേവനം മാര്‍ച്ച്‌ ഒന്ന് മുതല്‍ അവസാനിപ്പിക്കുകയാണെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇരുവരും ശമ്ബളം കൈപ്പറ്റിയിരുന്നില്ല. രമണ്‍ ശ്രീവാസ്തവയ്ക്ക് രണ്ട് പൊലീസ് ഡ്രൈവര്‍മാരെ അനുവദിച്ചിരുന്നു. ആറ് ഉപദേശകരാണ് […]

You May Like

Subscribe US Now