ഫാസ്‌ടാഗ്‌: ഇന്ന്‌ അവസാനദിവസം, നാളെമുതല്‍ ഇരട്ടി ടോള്‍

User
0 0
Read Time:1 Minute, 38 Second

ന്യൂഡല്‍ഹി: ഇന്ന് അര്‍ദ്ധരാത്രിമുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധം. ഇല്ലാത്തവര്‍ ഇരട്ടിതുക പിഴ അടക്കേണ്ടിവരും. ഫാസ്ടാഗ് എടുക്കാനുള്ള കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കൂടാതെ ഇന്ധനം പാഴാകുന്നത് കുറയ്ക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയും ഫാസ്ടാഗിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞമാസം മുതല്‍ എം&എന്‍ കാറ്റഗറി വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു(നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും, ചരക്കുവാഹനങ്ങളും).

2016ലാണ് ഫാസ്ടാഗിന്റെ ഓണ്‍ലൈന്‍ പേമെന്റ് നിലവില്‍ വന്നത്. 2008 ലെ ദേശീയപാത ഫീ നിയമ പ്രകാരം ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി അവസാനിച്ചതോ ആയ വാഹനങ്ങള്‍ക്ക് രണ്ടിരട്ടി തുക പിഴയായി അടക്കേണ്ടി വരും. ഇനി മുതല്‍ എല്ലാ ലെയിനുകളും ഫാസ്ടാഗ് ലെയിനുകളാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക […]

Subscribe US Now