ഫ്യൂ​ച്ച​ര്‍ ബാ​ങ്കി​നെ​തിരെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്​ : അ​പ്പീ​ലി​ല്‍ പ്രൊസി​ക്യൂ​ഷ​ന്​ വി​ജ​യം

User
0 0
Read Time:2 Minute, 34 Second

മ​നാ​മ: ഫ്യൂ​ച്ച​ര്‍ ബാ​ങ്കി​നെ​തി​രാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ വിജയം പ്രോ​സി​ക്യൂ​ഷ​ന്​ . ഫ്യൂ​ച്ച​ര്‍ ബാ​ങ്ക്, അ​ഞ്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, ഇ​റാ​ന്‍ ബാ​ങ്കു​ക​ള്‍, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ ഓ​ഫ്​ ഇ​റാ​ന്‍ എ​ന്നി​വ​രാ​ണ്​ കേ​സി​ലെ പ്ര​തി​പട്ടികയില്‍

ആ​സ്​​തി ക​ണ്ടു​കെ​ട്ടു​ന്ന​തി​ന്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ തി​രു​ത്ത്​ തേ​ടി​യാ​ണ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. അ​പ്പീ​ല്‍ അ​നു​വ​ദി​ച്ച ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി, ക​ണ്ടു​കെ​ട്ടു​ന്ന ആ​സ്​​തി​യു​ടെ മൂ​ല്യം 21.5 മി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ത്തി.ഹൈ ​ക്രി​മി​ന​ല്‍ കോ​ട​തി കേ​സി​ല്‍ ശി​ക്ഷ വി​ധി​ച്ച​ത് ഒ​ക്​​ടോ​ബ​ര്‍ 28നാ​ണ്.

അ​ഞ്ചു​വ​ര്‍​ഷം വീ​തം ത​ട​വും ഒ​രു മി​ല്യ​ണ്‍ ദീ​നാ​ര്‍ വീ​തം പി​ഴ​യും മൂ​ന്നു​ മി​ല്യ​ണ്‍ ഡോ​ള​റിന്റെ ആ​സ്​​തി ക​ണ്ടു​കെ​ട്ടാ​നു​മാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.അതെ സമയം ക​ണ്ടു​കെ​ട്ടു​ന്ന ആ​സ്​​തി​യു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കി​യ​തി​ലെ പി​ഴ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്രോ​സി​ക്യൂ​ഷ​ന്‍ അ​പ്പീ​ല്‍ സമര്‍പ്പിച്ചത് .തുടര്‍ന്ന് വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി ക​ണ്ടു​കെ​ട്ടു​ന്ന ആ​സ്​​തി 21.5 മി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കുള്‍പ്പടെ ​ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ നി​ര​വ​ധി ഇ​റാ​ന്‍ സ്​​ഥാ​പ​ന​ങ്ങ​ള്‍ ഓ​ഡി​റ്റി​ല്‍​നി​ന്ന്​ ര​ക്ഷ​​പ്പെ​ട്ട്​ അ​ന്താ​രാ​ഷ്​​ട്ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ വെ​ളി​പ്പെ​ടു​ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല, പരീക്ഷകള്‍ മാറ്റി

കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍, ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ പങ്കെടുക്കില്ല. അതിനിടെ സമരത്തെ തുടര്‍ന്ന് വിവിധ […]

You May Like

Subscribe US Now