ബജറ്റ് കേന്ദ്രപദ്ധതികളുടെ പുനരാവിഷ്‌ക്കരണം; സാമ്ബത്തിക പാക്കേജ് തട്ടിപ്പെന്നും കെ സുരേന്ദ്രന്‍

User
0 0
Read Time:2 Minute, 19 Second

തിരുവനന്തപുരം: കേന്ദ്രപദ്ധതികളുടെ പുനരാവിഷ്‌ക്കരണം മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബജറ്റ് പ്രസംഗത്തില്‍ അനാവശ്യമായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

സാമ്ബത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണം. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്ബത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്ബത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയണം.

നികുതി പിരിവ് മറ്റു സംസ്ഥാനങ്ങളിലെല്ലാം കാര്യക്ഷമമാക്കുമ്ബോള്‍ കേരളത്തില്‍ അതിന് വേണ്ടിയുള്ള ശ്രമമില്ല. നാഴികയ്ക്ക് നാല്‍പ്പത് വട്ടം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്ന ഇടതുപക്ഷം തോട്ടം മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാന്‍ഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാര്‍ഗവും സര്‍ക്കാരിനില്ലെന്ന് വ്യക്തമായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് രണ്ടാം തരംഗത്തിന് കാരണം 'ഡെല്‍റ്റ' വകഭേദം ; ആല്‍ഫയെക്കാള്‍ മാരകമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ‘ഡെല്‍റ്റ’ കോവിഡ് വകഭേദമാണ് രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു . കോവിഡിന്റെ യുകെ വകഭേദമായ ‘ആല്‍ഫ’യെക്കാള്‍ കൂടുതല്‍ മാരകമാണ് ഡെല്‍റ്റ (B.1.6.617.2) വകഭേദമെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു . രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്നാണ് പഠനം നടത്തിയത്. യുകെയില ‘ആല്‍ഫ’ വകഭേദത്തെക്കാള്‍ […]

You May Like

Subscribe US Now