ബന്ധു നിയമനം; ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

User
0 0
Read Time:2 Minute, 7 Second

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ വെക്കേഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കെ ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാതെ അധികാര പരിധിക്കപ്പുറത്ത് നിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നും ജലീല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബന്ധുനിയമനത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലായിരുന്നു ലോകായുക്തയുടെ വിധി.

ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിനെതിരെ മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ന്യുനപക്ഷ കോര്‍പ്പറേഷനില്‍ ബന്ധുവായ അദീബിനെ നിയമിച്ചതിനെതിരെയാണ് ലോകായുക്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീല്‍ രാജിവെച്ചത് മറ്റ് മാര്‍ഗമൊന്നുമില്ലാതെ വന്നപ്പോള്‍- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.ടി ജലീല്‍ രാജിവച്ചത് മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികതയുടെ പേരിലല്ല രാജി. ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ധാര്‍മിക ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീല്‍ രാജിവയ്ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.

You May Like

Subscribe US Now