ബസ്സുകള്‍ക്ക് നികുതി ഒഴിവാക്കി; മറ്റു വാഹന നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചു

User
0 0
Read Time:3 Minute, 13 Second

തിരുവനന്തപുരം > സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്ണ്ണമായും ഒഴിവാക്കാന് തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ദീര്ഘകാലമായി കുടിശ്ശികയുള്ള മോട്ടോര് വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്ക്കും അനുവാദം നല്കിതായും മന്ത്രി അറിയിച്ചു.

സംസ്ഥാന സര്ക്കാറിന്റെ “സാന്ത്വന സ്പര്ശം’ അദാലത്തില് പങ്കെടുത്ത നിരവധി ആളുകളുടെ ഒരാവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാന് സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശ്ശികയായതിനാല് വാഹനം ഓടിക്കാന് സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകള്ക്ക് ആശ്വാസം നല്കുന്നതാണ് ഈ തീരുമാനം. എല്ലാ വിധത്തില്പെട്ട വാഹന ഉടമകള്ക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. താഴെ പറയും പ്രകാരമാണ് തവണകള് അടയ്കാന് സാവകാശം നല്കിയിട്ടുള്ളത്.

1. 6 മാസം മുതല് 1 വര്ഷം വരെയുള്ള കുടിശ്ശിക അടയ്ക്കുന്നതിന് – 2021 മാര്ച്ച്‌ 20 മുതല് ആറ് പ്രതിമാസ തവണകള്.
2. 1 വര്ഷം മുതല് 2 വര്ഷം വരെയുള്ള കുടിശ്ശിക തുക അടയ്ക്കുന്നതിന് – 2021 മാര്ച്ച്‌ 20 മുതല് എട്ട് പ്രതിമാസ തവണകള്.
3. 2 വര്ഷം മുതല് 4 വര്ഷം വരെയുള്ള കുടിശ്ശിക തുക അടയ്ക്കുന്നതിന് – 2021 മാര്ച്ച്‌ 20 മുതല് പത്ത് പ്രതിമാസ തവണകള്.

നാല് വര്ഷത്തില് കൂടുതല്കാലം കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്ക്ക് 30% മുതല് 40% വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക തുക അടച്ച്‌ തീര്ക്കുന്നതിനുള്ള ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതി 2021 മാര്ച്ച്‌ 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവര്, വാഹനം നഷ്ടപ്പെട്ടവര്, വാഹനം പൊളിച്ചവര് എന്നിവര്ക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി തുക അടയ്ക്കാവുന്നതാണ്.

ഇന്ധന വിലയില് വന്ന വന് വര്ദ്ധനവിനും കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതങ്ങള്ക്കുമിടയില് സര്ക്കാര് അനുവദിച്ച ഈ ആനുകൂല്യങ്ങള് വളരെ സഹായകരമാണെന്നും വാഹന ഉടമകള് ഉപയോഗപ്പെടുത്തേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊലപാതക കേസില്‍ എം നൗഷാദ്‌ എംഎല്‍എയെ പ്രതിചേര്‍ത്ത നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി > എം നൗഷാദ് എംഎല്‍എയെ കൊല കേസില്‍ പ്രതിചേര്‍ത്ത സെഷന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. സെഷന്‍സ് കോടതി നടപടിക്കെതിരെ നൗഷാദ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ്ണ് ജസ്റ്റിസ് സുനില്‍തോമസിന്‍്റെ വിധി. അന്വേഷണത്തില്‍ തെളിവില്ലന്ന് കണ്ട് നൗഷാദിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ വിചാരണക്കിടെ സാക്ഷിമൊഴിയുണ്ടന്ന് ചൂണ്ടിക്കാട്ടി നൗഷാദിനെ സെഷന്‍സ് കോടതി പ്രതിയാക്കുകയായിരുന്നു. വിചാരണക്കോടതി നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ നൗഷാദിനെ കുറ്റവിമുക്തനാക്കുന്ന കാര്യം സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പരിഗണിക്കാന്‍ […]

You May Like

Subscribe US Now