ബിനോയിയുടെ പീഡനക്കേസ് ഒരിക്കലും ചര്‍ച്ചയാകരുത്, ബിനീഷിന്റെ ജയില്‍വാസവും പണിയാകും; കരുതലോടെ നീങ്ങി സി.പി.എം

User
0 0
Read Time:2 Minute, 53 Second

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍. മത്സരിക്കാനില്ലെന്ന് പറയുകയാണ് കോടിയേരി. സ്ഥാനാര്‍ത്ഥിയാകില്ലെങ്കിലും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെ കാണും അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

കോടിയേരിയെ മത്സരിപ്പിച്ചാല്‍ കൊള്ളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു. പക്ഷേ, സിപിഎം കേന്ദ്ര നേതൃത്വത്തിന് അത്ര മതിപ്പില്ല. മക്കളുടെ ‘നേര്‍വഴി’ തന്നെ കാരണം. മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ബാര്‍ ഡാന്‍സറുടെ കേസുണ്ട്. ചെറിയ കേസൊന്നുമല്ല, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. മയക്കുമരുന്ന് കേസില്‍ ഇളയമകന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. രണ്ട് മക്കളും കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പ്പെട്ട് നില്‍ക്കുന്ന ഈ ഒരു സാഹചര്യത്തില്‍ കോടിയേരി മത്സരിച്ചാല്‍ അത് സിപിഎമ്മിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ഏതായാലും പാര്‍ട്ടിയുടെ മനസ്സിലിരുപ്പ് കോടിയേരിക്ക് മനസിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചതും.

ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും. ശബരിമല വിഷയത്തില്‍ നേരത്തേ എടുത്ത നടപടികള്‍ ശരിയല്ലെന്ന ചിന്തകളൊന്നുമില്ല. അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നത്. അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്‍.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതം ചെയ്തു. – കോടിയേരി പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് സാഹചര്യത്തില്‍ പ്രമുഖ കമ്ബനി റബ്ബര്‍ വാങ്ങല്‍ നാട്ടിലാക്കി, വിപണി ഉണര്‍ന്നു

ആലപ്പുഴ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രമുഖകമ്ബനി പതിവുവിട്ട് നാട്ടില്‍നിന്ന് കാര്യമായി റബ്ബര്‍ വാങ്ങിത്തുടങ്ങിയതോടെ വിപണി ഉണര്‍ന്നു. 157 രൂപയാണ്ബുധനാഴ്ചത്തെ വില. ഇപ്പോഴുള്ള അനുകൂലസാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ വില അല്പംകൂടി ഉയര്‍ന്നേക്കും. ആവശ്യമായ ബ്ലോക്ക് റബ്ബറിന്റെ 90 ശതമാനത്തോളം ഇറക്കുമതിചെയ്തിരുന്ന കമ്ബനി ഏതാനുംമാസമായി നാട്ടില്‍നിന്ന് റബ്ബര്‍ വാങ്ങുന്നതാണു വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഒരുകാരണം. ബ്ലോക്ക് റബ്ബറിന്റെ വിലയും ആര്‍.എസ്.എസ്.-5 ഇനം റബ്ബറും തമ്മിലുണ്ടായിരുന്ന വ്യത്യാസം കുറഞ്ഞിട്ടുണ്ട്. 20-30 രൂപയുണ്ടായിരുന്ന വ്യത്യാസം 5-10 രൂപയായി. […]

Subscribe US Now