ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാം; കുമ്മനം രാജശേഖരന്‍

User
0 0
Read Time:1 Minute, 37 Second

കൊച്ചി : കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച്‌ സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. ബിജെപി വളരെ വ്യക്തമായി പറയുന്നു. അധികാരം കിട്ടിയാല്‍ ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട് ഏകദേശം 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയുമെന്നും കുമ്മനം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്ബൂര്‍ എംഎല്‍എ 11-ന് നാട്ടില്‍ തിരിച്ചെത്തും; പി വി അന്‍വര്‍ വിഡിയോ സന്ദേശവുമായി ഫേസ് ബുകില്‍

മലപ്പുറം:  ഏറെ അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഈ മാസം 11-ന് നാട്ടില്‍ തിരിച്ചെത്തും. ഫെയ്സ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ അന്‍വര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പത്താം തിയതി പുറപ്പെട്ട് പതിനൊന്നിന് നാട്ടിലെത്തുമെന്നാണ് അന്‍വര്‍ വീഡിയോയിലൂടെ പറയുന്നത്. ഇടതുമുന്നണിയോടൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘എംഎല്‍എ കാണാനില്ല, എംഎല്‍എ വരുന്നില്ല എന്ന പത്രവാര്‍ത്തകള്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരും […]

Subscribe US Now