ബെംഗളൂരു മയക്കുമരുന്നു കേസ് ബിനീഷ് സാമ്ബത്തിക ഇടപാടു നടത്തിയതായി എന്‍സിബി കുറ്റപത്രം

User
0 0
Read Time:2 Minute, 41 Second

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ സിപിഎം കേരള മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സാമ്ബത്തിക ഇടപാടു നടത്തിയതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കുറ്റപത്രം. രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വലിയ അളവില്‍ തുക കൈമാറിയതായാണ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രാഥമിക കുറ്റപത്രത്തില്‍ എന്‍സിബി ബിനീഷിനെ പ്രതിയാക്കിയിട്ടില്ല.

അന്വേഷണത്തില്‍ മുഹമ്മദ് അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് വലിയ അളവില്‍ തുക കൈമാറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തി. അറസ്റ്റിലായപ്പോള്‍ അനൂപ് ഐഡിബിഐ ബാങ്ക് അക്കൗണ്ട് വിവരം വെളിപ്പെടുത്തിയിരുന്നില്ല. ബാങ്കില്‍ അമ്മയുടെ പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് അനൂപ് നല്‍കിയത്. അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ഡി ബിനീഷിനെ അറസ്റ്റു ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബിനീഷിന്റെ പണമുപയോഗിച്ച്‌ അനൂപ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതായാണ് ആരോപണം. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മൊഴി നല്‍കിയതായി ഇഡിയുടെ കുറ്റപത്രത്തിലുണ്ട്. ബിനീഷിന്റെ ബിനാമിയാണ് അനൂ

പ് എന്നും ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തും ചെയ്യുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ഇഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി ഇന്നലെ വീണ്ടും തള്ളി. സെഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. 72 ദിവസമായി ബിനീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സ്വര്‍ണ്ണക്കടത്തുകാരിയല്ല'; സ്വര്‍ണ്ണം കടത്തിയിട്ടില്ലെന്ന് മാന്നാര്‍ സ്വദേശിനി ബിന്ദു

സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും സ്വര്‍ണ്ണം കടത്തിയിട്ടില്ലെന്നും മാന്നാര്‍ സ്വദേശിനി ബിന്ദു. 19ന് ദുബൈയില്‍ നിന്ന് മടങ്ങിയപ്പോള്‍ ഹനീഫ പൊതി ഏല്‍പ്പിച്ചുവെന്നും പരിശോധനക്ക് ശേഷമാണ് സ്വര്‍ണ്ണമാണെന്ന് പറഞ്ഞത് എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ഭയംമൂലം സ്വര്‍ണം മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചുവെന്നും ബിന്ദു വ്യക്തമാക്കി. മുമ്ബും പൊതികള്‍ ഏല്പിച്ചിരുന്നുവെന്നും ഇത് നാട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ശിഹാബ്, ഹാരിസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഹനീഫയുടെ ആളുകളെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച […]

You May Like

Subscribe US Now