ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി

User
0 0
Read Time:2 Minute, 33 Second

വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍-കമലാഹാരിസ് ടീമിന്റെ ഡൊമസ്റ്റിക്ക് പോളിസി ഉപദേശകരായി രണ്ടു ഇന്ത്യന്‍ അമേരിക്കര്‍ കൂടിയായി. ചിരാഗ് ബെയ്ന്‍ , പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന്‍ നിയമിച്ചു. ഇത് സംബന്ധിച്ചു മാര്‍ച്ച്‌ അഞ്ചിനാണ് വൈറ്റ് ഹൌസ് സ്ഥിരീകരണം നല്‍കിയത്. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന്‍ തമാശരൂപേണയാണെങ്കിലും പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി . ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരിക്കുമ്ബോള്‍ ഒബാമ ഭരണത്തില്‍ ഇരുവരും സുപ്രധാന പങ്കു വഹിച്ചിരുന്നു.

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സിവില്‍ റൈറ്റ്സ് ക്രൈംസ് പ്രോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷനില്‍ ചിരാജ് പ്രവര്‍ത്തിച്ചിരുന്നു. ഗുപ്ത ബൈഡന്‍ ഭരണത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വുമണ്‍സ് ബ്യുറോ ഡപ്പ്യൂട്ടി ഡയറക്ടറായിരുന്നു.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഒട്ടാവോയില്‍ ജനിച്ച മകനാണ് ചിരാഗ്. 2000 ത്തിലാണ് ചിരാഗ് അമേരിക്കന്‍ പൗരത്വം നേടിയത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി യെയ്ല്‍ കോളേജില്‍ നിന്നും ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി . ഗുപ്ത ക്ലാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിമി കേസ്: ആരും കുറ്റക്കാരല്ലെന്ന് കോടതി, അറസ്റ്റ് ചെയ്ത 127 പേരെയും വറുതെ വിട്ടു

അഹമ്മദാബാദ്: സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യയുമായി ബന്ധമാരോപിച്ച്‌ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എന്‍ ധവയുടെ വിധി. കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പൊലീസ് പൂര്‍ത്തികരിച്ചില്ലെന്നും കോടതി […]

You May Like

Subscribe US Now