ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു; അറസ്റ്റ്

User
0 0
Read Time:1 Minute, 22 Second

തിരുവനന്തപുരം ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ശ്രീജുവിനെച്ചൊല്ലി അരുണും അഞ്ജുവും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അരുണ്‍ ഈ വീട്ടിലെത്തി. അവിടെ ശ്രീജുവിനെ കണ്ടതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ശ്രീജുവിനേയും അഞ്ജുവിനേയും ചോദ്യം ചെയ്യുന്നു. ആരാണ് കുത്തിയതെന്നു വ്യക്തമായിട്ടില്ല. ഇരുവരും പറയുന്നത് താനാണ് കുത്തിയതെന്നാണ്. സംഭവം നടക്കുമ്ബോള്‍ അഞ്ജുവിന്റെ മകള്‍ വീട്ടിലുണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സോളാര്‍ പീഡനക്കേസ്; സി.ബി.ഐ പ്രാഥമിക വിവരശേഖരണം തുടങ്ങി

ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ പ്രാഥമിക വിവരശേഖരണം തുടങ്ങി. പരാതിക്കാരി ഇന്ന് ഡല്‍ഹി സി.ബി.ഐ ഓഫിസില്‍ ഹാജരാകും. പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ മന്ത്രാലയം പരാതിയുടെ പകര്‍പ്പ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എ.പി അനില്‍കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതികളാണ് സി.ബി.ഐയ്ക്ക് വിട്ടിരിക്കുന്നത്.

Subscribe US Now