ഭാര്യയുടെ വിവരങ്ങള്‍ ഇല്ല; കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

User
0 0
Read Time:1 Minute, 27 Second

മലപ്പുറം: സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രികമാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല. ഇതിനിടെ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ് ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണ്. ദുബൈയില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ.ഡിക്കു പിന്നാലെ കിഫ്ബി പദ്ധതികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഇന്‍കം ടാക്സും; നോട്ടീസ് അയച്ചു

എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങള്‍ തേടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇ.ഡിയും ഇതു സംബന്ധിച്ച്‌ നോട്ടീസ് അയച്ചിരുന്നു. കിഫ്ബി നടപ്പാക്കിയ പദ്ധതിയുടെ വിശദാംശങ്ങളോടൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരാറുകാര്‍ക്ക് നല്‍കിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും നല്‍കിയിട്ടുള്ള നികുതി എത്രയെന്നും അറിയിക്കാന്‍ ഇന്‍കം ടാക്‌സ് അഡിഷണല്‍ കമ്മീഷണര്‍ നല്‍കിയ […]

You May Like

Subscribe US Now