ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയത് റോബിന്‍ ഹുഡ് എന്ന മുഹമ്മദ് ഇര്‍ഫാന്‍; ചാരിറ്റി പ്രവര്‍ത്തനവും ആഡംബരകാറുകളും ഹരമാക്കിയ മോഷ്ടാവ്

User
0 0
Read Time:2 Minute, 18 Second

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ മോഷണം നടത്തിയത് ‘റോബിന്‍ഹുഡ്’.എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാന്‍ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഏപ്രില്‍ 14നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്ബ് പോലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജ്യ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിരവധി മോഷണക്കേസുകളില്‍ പങ്കാളിയായ 30കാരനായ ഇര്‍ഫാന്‍ പല പ്രാവശ്യം പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

എന്നാല്‍ മോഷ്ടിച്ച പണം വിലകൂടിയ കാറുകള്‍ വാങ്ങുന്നതിനും ബിഹാറിലെ സ്വന്തം പട്ടണമായ സീതാമരിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കാറുള്ളത്. ആരോഗ്യ, ഭക്ഷ്യ വസ്തു വിതരണ ക്യാംപുകള്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇര്‍ഫാന്‍ ആര്യന്‍ ഖന്ന എന്ന പേരാണ് ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇയാളെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ജാഗ്വാര്‍ ഉള്‍പ്പടെ മൂന്നു ആഢംബര കാറുകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം പഞ്ചാബിലെ ജലന്ധറിലെ ഒരു വീട്ടില്‍ നിന്നും ഇര്‍ഫാനും കൂട്ടാളികളും 26 ലക്ഷം രൂപയും സ്വര്‍ണ്ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചിരുന്നു. ജയില്‍വാസം കഴിഞ്ഞാല്‍ വീണ്ടും വലിയ മോഷണത്തിലേക്ക് കടക്കുകയാണ് പതിവ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍; മകനും ഭാര്യക്കും കൊവിഡ്

തിരുവനന്തപുരം | മകനും ഭാര്യക്കും കൊവിഡ്- 19 സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതായി അവര്‍ ഫേസ്ബുക്കില്‍ അറിയിക്കുകയായിരുന്നു. മന്ത്രിക്ക് രോഗലക്ഷണങ്ങളില്ല. മകനും ഭാര്യയുമായി പ്രാഥമിക സമ്ബര്‍ക്കം വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്നും […]

Subscribe US Now