മംഗളൂരു ബോട്ടപകടം: സ്രാങ്ക് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയം

User
0 0
Read Time:1 Minute, 19 Second

കാസര്‍കോട്: മംഗളൂരു ബോട്ടപകടത്തിന്റെ കാരണം ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതാകാമെന്ന് സംശയം. മീന്‍പിടുത്ത ബോട്ട് കപ്പല്‍ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതായും കോസ്റ്റല്‍ പൊലീസ് അറിയിക്കുന്നു.

കപ്പലിന് പുറകില്‍ ബോട്ട് അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് നിഗമനമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

അതേസമയം കാണാതായ ഒമ്ബത് പേര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. ഇന്നലെ പുലര്‍ച്ചെ 2.30ന് മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ടപകടം. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മംഗലപുരം പുറംകടലില്‍ വിദേശ കപ്പലിലിടിച്ച്‌ തകര്‍ന്ന് മൂന്ന് പേരാണ് മരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

1 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓള്‍ പാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ നിര്‍ദേശങ്ങളും ഉത്തരവിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരന്തരവിലയിരുത്തലും വര്‍ഷാന്ത്യവിലയിരുത്തലും പരിഗണിച്ച്‌ കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കാവുന്നതാണെന്നും അതാത് സ്കൂളില്‍ ഓരോ വിഷയത്തിന്റെയും സബ്ജക്‌ട് കൗണ്‍സില്‍ ചേര്‍ന്ന് വിലയിരുത്തലിന്റെ സ്കോറിങ് നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവില്‍ […]

You May Like

Subscribe US Now