മകന്‍ മൂലം ദോഷമുണ്ടാകുമെന്ന് ജോത്സ്യന്റെ പ്രവചനം ; അഞ്ചുവയസ്സുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊന്നു

User
0 0
Read Time:1 Minute, 54 Second

ചെന്നൈ: മകന്‍ മൂലം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് അച്ഛന്‍ മകനെ തീ കൊളുത്തി കൊന്നു. അഞ്ചു വയസ്സുകാരന്‍ സായ് ശരണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ സായ് ശരണിന്റെ പിതാവ്, തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ഇയാള്‍.

ആറുവര്‍ഷംമുമ്ബ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യന്‍ ഗണിച്ചു പറഞ്ഞു. ഇതേത്തുടര്‍ന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസംമുമ്ബ് വീണ്ടും വഴക്കുണ്ടായപ്പോള്‍ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ രാംകിയെ മന്നാര്‍ഗുഡി ജയിലിലടച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി'; റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്.

ന്യൂദല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി. ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ് എടുത്തിരിക്കുന്നത്. വാടക വീട് കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

You May Like

Subscribe US Now