‘മതസ്പര്‍ദ വളര്‍ത്താന്‍ ശ്രമം’, ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി

User
0 0
Read Time:2 Minute, 36 Second

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെതിരെ പൊലീസില്‍ പരാതി. വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ശ്രീധരനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കടുത്ത സസ്യാഹാരിയാണ് താനെന്നും മാംസാഹാരം കഴിക്കുന്നവരെ തനിക്ക് ഇഷ്‌ടമല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്‍ പറഞ്ഞത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം. ”വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല”- ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിന് താന്‍ എതിരാണെന്നും ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലൗ ജിഹാദുണ്ടെന്നാണ് ശ്രീധരന്‍ പറഞ്ഞത്. ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല മുസ്ലിങ്ങള്‍ക്കിടയിലും ക്രിസ്‌ത്യാനികള്‍ക്കിടയിലും വിവാഹത്തിലൂടെ പെണ്‍കുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബി ജെ പിയില്‍ ചേരുമെന്ന പ്രഖ്യാപനം ഇ ശ്രീധരന്‍ നടത്തിയത്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ പണമിടപാടുകള്‍ ഇനി സ്വകാര്യ ബാങ്കുകള്‍ വഴിയും; നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ പണമിടപാടുകള്‍ സ്വകാര്യ ബാങ്കുകള്‍ വഴി നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ പൊതു മേഖലാ ബാങ്കുകള്‍ വഴിയും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകള്‍ വഴിയുമാണ് സര്‍ക്കാരുകളുടെ പണമിടപാടുകള്‍ നടത്തുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് നയം മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ ലക്ഷണക്കക്കിനു കോടിയുടെ ഇടപാടുകള്‍ക്കാണ് സ്വകാര്യ ബാങ്കുകള്‍ക്കു വഴി തുറക്കുന്നത്. നികുതി, റനവ്യൂ പണമിടപാടുകള്‍, പെന്‍ഷന്‍, സമ്ബാദ്യ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ ഇടപാടുകളില്‍ ഇനി സ്വകാര്യ […]

You May Like

Subscribe US Now