മത്സരിക്കാനില്ല.. സുരേഷ് ഗോപി ഷൂട്ടിങ് തിരക്കിലാണ്

User
0 0
Read Time:2 Minute, 52 Second

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ സുരേഷ് ഗോപി സിനിമാതിരക്കിലേക്ക്‌. അടുത്ത ദിവസം മുതല്‍ സുരേഷ് ഗോപി സിനിമാ ഷൂട്ടിങ്ങിന് പുറപ്പെടുമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രാജ്യസഭാ എം.പി കൂടിയായ സുരേഷ് ഗോപി സിനിമാ ഷൂട്ടിങിനായി പുറപ്പെടുന്നത്.

വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാനായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യസഭ എം.പിയായി ഒന്നരവര്‍ഷത്തോളം ബാക്കി നില്‍ക്കെ തനിക്ക് താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

ഈ മാസം അഞ്ച് മുതല്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങിനായി സുരേഷ് ഗോപി തിരിക്കും. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലായിരിക്കും ചിത്രീകരണം.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തില്‍ ഐ.പി.എസ് ഓഫിസറായാണ് താരം വേഷമിടുന്നത്. മാത്യൂസ് പാപ്പനെന്ന പോലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ലേലം, വാഴുന്നോര്‍, പത്രം, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് തുടങ്ങി മലയാളസിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷി-സുരേഷ്‌ഗോപി ടീമിന്‍റേത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുള്ള ചിത്രമാണിത്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരില്‍ മത്സരിച്ചേക്കും

പാലക്കാട്: മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരില്‍ മത്സരിച്ചേക്കും. സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ചയാകും. നാലു തവണ നിയമസഭാംഗമായ ബാലന്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഡോ. പി.കെ. ജമീലയെ സി.പി.എം പരിഗണിക്കുന്നത്. പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ മണ്ഡലം നിലവില്‍ വന്നത്. […]

You May Like

Subscribe US Now