മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരില്‍ മത്സരിച്ചേക്കും

User
0 0
Read Time:1 Minute, 21 Second

പാലക്കാട്: മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീല തരൂരില്‍ മത്സരിച്ചേക്കും. സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ചയാകും. നാലു തവണ നിയമസഭാംഗമായ ബാലന്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഡോ. പി.കെ. ജമീലയെ സി.പി.എം പരിഗണിക്കുന്നത്.

പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ മണ്ഡലം നിലവില്‍ വന്നത്.


ഒന്നും, രണ്ടും കേരളനിയമസഭകളില്‍ മാവേലിക്കരയില്‍ നിന്നും മൂന്നാം നിയമസഭയില്‍ പന്തളത്തുനിന്നും ഉള്ള സി.പി.എം എം.എല്‍.എയായ പി.കെ. കുഞ്ഞച്ചന്‍റെ മകളാണ് ഡോ. പി.കെ. ജമീല. നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ഇവരെ ആരോഗ്യവകുപ്പിന്‍റെ പദ്ധതിയായ ആര്‍ദ്രം മിഷന്‍റെ മാനേജ്‍മെന്‍റ് കണ്‍സള്‍ട്ടന്‍റായി നിയമിച്ചത് വിവാദമായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. യുഡിഎഫിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നാണ് എഐസിസിക്കായി സ്വകാര്യ ഏജന്‍സി തയാറാക്കിയ സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസ് 50 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ട്. മലബാറില്‍ നേട്ടമുണ്ടാക്കും. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടും. മികച്ച സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ വിജയം എളുപ്പമാകില്ല. മുസ്ലീംലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സര്‍വേയില്‍ പറയുന്നു. ഓരോ മണ്ഡലത്തിന്റെയും സര്‍വേ […]

Subscribe US Now