മന്‍സൂര്‍ കൊലപാതകം : പ്രതി രതീഷിന്റെ മരണത്തെക്കുറിച്ചു പോലീസിന്റെ പുതിയ കണ്ടെത്തലുകള്‍

User
0 0
Read Time:1 Minute, 57 Second

കണ്ണൂര്‍ : പാനൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ രതീഷ് മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന രതീഷ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിഗമനം. രതീഷിന്റെ മൃതദേഹത്തിലെ പരിക്കുകള്‍ മന്‍സൂര്‍ മരിച്ച ദിവസത്തിലേതാണ് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. ഇത് മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ആത്മഹത്യയല്ലെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരാന്‍ പ്രധാന കാരണം രതീഷിന്റെ ശരീരത്തിലെ മുറിവുകള്‍ ആയിരുന്നു.

രതീഷ് മരിച്ച്‌ രണ്ട് മാസം പിന്നിടുമ്ബോഴാണ് ഇത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. കൂട്ടുപ്രതികളുടെ മൊഴിയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ആത്മഹത്യയാണെന്ന അന്തിമ നിഗമനത്തിലെത്തില്‍ പോലീസ് എത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; ആശങ്കയാകുന്നത് ഉയരുന്ന മരണസംഖ്യ

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 72 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 2,95,10,410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,81,62,947 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 9,73,158 സജീവ കേസുകളാണുള്ളത്. രോഗപരിശോധനകളും […]

Subscribe US Now