മന്‍സൂറിന്റെ കൊലപാതകം: ആക്രമണത്തിന് മുമ്ബ് പ്രതികള്‍ ഒത്തുകൂടിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

User
0 0
Read Time:2 Minute, 51 Second

കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്ബ് പ്രതികള്‍ ഒരുമിച്ചുചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. കൊലപാതകത്തിന് ഏതാനുംമിനിട്ടിന് മുമ്ബ് ചിലര്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്‍സൂറിന്റെ വീട്ടിലേക്ക് പോവുന്ന വഴിയുടെ തൊട്ടു മുമ്ബിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സി പി എം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു. എന്നാല്‍ ദൃശ്യത്തിലുള്ള ആള്‍ക്കാരെ ചോദ്യംചെയ്യാനോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനോ ഇതുവരെ പൊലീസ് ശ്രമിച്ചിട്ടില്ലെന്ന ആരോപണവുമായി മന്‍സൂറിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമുള്ള ആരോപണവുമായി യു ഡി എഫ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

അതിനിടെ രതീഷിന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണെന്നാണ് അമ്മ പത്മിനി പറയുന്നത്. മകന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീട്ടില്‍ നിന്ന് കൊണ്ടുപോയ പണം വിജിലന്‍സ് തിരിച്ചുതരേണ്ടിവരും: കെ.എം ഷാജി

കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എല്‍.എ.മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച്‌ എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ […]

You May Like

Subscribe US Now