മലപ്പുറം: മലപ്പുറത്തെ സ്കൂളില്‍ 67 അധ്യാപകര്‍ക്കും 193 വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിച്ചു . മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളിലും പെരുമ്ബടപ്പ് വന്നേരി സ്കൂളിലുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്കൂളില്‍ 150 വിദ്യാര്‍ത്ഥികള്‍ക്കും 34 അധ്യാപകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്ബടപ്പ് വന്നേരി സ്കൂളില്‍ 33 അധ്യാപകരിലും 43 വിദ്യാര്‍ത്ഥികളിലും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഈ സ്കൂളുകള്‍ താല്‍ക്കാലികമായി അടച്ചു. ഇവിടെയുള്ള ഒരു വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, മറ്റുള്ളവര്‍ക്ക് പരിശോധന നടത്തുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കാര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരിലും കൊവിഡ് പരിശോധന നടത്തും.