മലബാര്‍ സിമന്റ്‌സ് അഴിമതി; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കോടതി

User
0 0
Read Time:1 Minute, 40 Second

മൂന്ന് അഴിമതി കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം. മൂന്ന് പേരെയും 2011 ല്‍ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഈ സമയം കേസില്‍ വിജിലന്‍സ് കോടതി വിചാരണ തുടങ്ങിയിരുന്നു. ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. വിചാരണക്കോടതിയോട് അന്തിമ തീരുമാനമെടുക്കാന്‍ ഹൈക്കോടതി പറഞ്ഞു. 2010 , 2011 കാലയളവില്‍ മൂന്ന് അഴിമതികള്‍ നടന്നുവെന്നാണ് കുറ്റപത്രം. തമിഴ്‌നാട്ടില്‍ നിന്ന് ചുണ്ണാമ്ബുകല്ല് പത്തു വര്‍ഷത്തെ പാട്ടക്കരാര്‍ പ്രകാരം വാങ്ങിയതില്‍ അഴിമതിയാണ് ഒന്ന്. 25,61,394 രൂപയുടെ അഴിമതി.

മെസേഴ്‌സ് എ.ആര്‍കെ സ്ഥാപനത്തില്‍ നിന്ന് അധിക വില നല്‍കി ചുണ്ണാമ്ബ് കല്ല് ഇറക്കുമതി ചെയ്തതില്‍ 2 കോടി 78 ലക്ഷത്തി 49,381 രൂപ അഴിമതി നടന്നതായാണ് രണ്ടാമത്തെ കേസ്. തൂത്തുക്കുടിയില്‍ നിന്ന് അധിക കടത്തുകൂലിയില്‍ ചുണ്ണാമ്ബ് കല്ല് ഇറക്കുമതി ചെയ്തതില്‍ നടന്ന 16 കോടി 17 ലക്ഷത്തി 16,372 രൂപയുടെ അഴിമതിയാണ് മൂന്നാമത്തെകേസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടാഴ്ചക്കിടെ രാജ്യത്ത് 158 പേരില്‍ അതിവേഗ വൈറസ് കണ്ടെത്തി; ഇതുവരെ 400 രോഗികള്‍

ഡല്‍ഹി: ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയില്‍ ഇതുവരെ 400 പേരെ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 158 കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ നാലിലെ കണക്കനുസരിച്ച്‌ അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പുതിയ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ മാരകമാണ്. ഉയര്‍ന്ന വ്യാപനശേഷി ഉള്ളത് കൊണ്ട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാര്‍സ് കൊറോണ […]

You May Like

Subscribe US Now