മാധ്യമ പ്രവര്‍ത്തകക്കെതിരെ ബലാല്‍സംഗ ഭീഷണി; ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഏഷ്യാനെറ്റ്

User
0 0
Read Time:4 Minute, 10 Second

കോഴിക്കോട്: പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പറഞ്ഞ മറുപടിയില്‍ പരിധിവിട്ട രീതിയില്‍ പെരുമാറിയെന്ന വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകക്കെതിരെ ഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പി.ആര്‍ പ്രവീണയെയാണ് ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഏഷാനെറ്റ് ന്യൂസ് ചാനലിന്‍റെ ഓഫിസിലേക്ക് ഫോണില്‍ വിളിച്ച്‌ പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച്‌ ചാനല്‍ ഒന്നും മിണ്ടാത്തത് എന്നായിരുന്നു ചോദ്യം. കോവിഡ് മഹാമാരിക്കിടയിലെ സ്വന്തം സംസ്ഥാനത്തെ ഗുരുതര അവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ലേഖിക വിശദീകരിച്ചു.

ഈ ഫോണ്‍ സംഭാഷണം സംഘപരിവാര്‍ അനുകൂലികള്‍ പിന്നീട് പുറത്തുവിട്ടു. സംഭവം വിവാദമായതോടെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററും പി.ആര്‍ പ്രവീണയും സാമൂഹിക മാധ്യമത്തിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. പ്രകോപനപരമായി സംസാരിച്ച ജീവനക്കാരിക്കെതിരെ കര്‍ശന നടപടിയെടുത്തതായി എഡിറ്റര്‍ അറിയിച്ചു.

ഇതിനു ശേഷവും ലേഖികക്കെതിരെ ബലാല്‍സംഗ-വധ ഭീഷണികള്‍ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ലേഖികയുടെ അക്കൗണ്ടുകള്‍ക്കും ഏഷ്യാനെറ്റ് ജീവനക്കാരുടെയും ചാനലിന്റെയും അക്കൗണ്ടുകളിലും അസഭ്യം വര്‍ഷം തുടരുകയാണ്.

അതേസമയം, കൂട്ടം തെറ്റിച്ച്‌ എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ഏഷ്യാനെറ്റിന്‍റെ പ്രഭാത വാര്‍ത്താ പരിപാടിയായ ‘നമസ്‌തേ കേരള’ത്തില്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി. ബംഗാള്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച്‌ ലഭിച്ച ഫോണ്‍കോളിനോട് പരിധിവിട്ട രീതിയിലാണ് ലേഖിക പ്രതികരിച്ചത്. തെറ്റ് ബോധ്യപ്പെട്ട ലേഖികയും ഏഷ്യാനെറ്റും മാതൃകാപരമായ രീതിയിലാണ് നടപടികളെടുത്തത്. അടിസ്ഥാന പരമായ കാര്യങ്ങളെക്കുറിച്ച്‌ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തില്‍ നിന്നാണ് ലേഖിക പ്രതികരിച്ചത് എങ്കിലും അത് വീഴ്ചയായി തന്നെയാണ് കണ്ടത്.

ഒരു സ്ത്രീക്കെതിരെ എന്നല്ല ഒരു വ്യക്തിക്കെതിരെയും നടത്താന്‍ കഴിയാത്തത്ര ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ലേഖിക വിധേയമാകുന്നത്. ഇത് അപലപനീയമാണ്. വകവെച്ചുകൊടുക്കുന്ന പ്രശ്നമില്ല. കൂട്ടം തെറ്റിച്ച്‌ എറിഞ്ഞുകൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കുന്ന പ്രശ്നമില്ല, ശക്തമായി പ്രതികരിക്കുമെന്നും പി.ജി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ആംബുലന്‍സിന് പകരമാകില്ല ബൈക്ക്'; തദ്ദേശസ്ഥാപനങ്ങള്‍ വാഹനം ഒരുക്കണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​ന്ന​പ്ര​യി​ല്‍ ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​തെ രോ​ഗി​യെ ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തില്‍ പ്രതികരണവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ബൈ​ക്ക് ആം​ബു​ല​ന്‍​സ് പ​ക​ര​മാ​വി​ല്ലെ​ന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പുന്നപ്രയിലെ രണ്ടു ചെറുപ്പക്കാര്‍ ചെയ്തത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പകരം വാഹനങ്ങള്‍ സജ്ജമാ​ക്ക​ണ​മെ​ന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ […]

You May Like

Subscribe US Now