മാനേജര്‍ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് ആത്മഹത്യ കുറിപ്പ്

User
0 0
Read Time:1 Minute, 28 Second

കണ്ണൂര്‍: കാനറ ബാങ്ക് കൂത്തുപറമ്ബ് തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ.സ്വപ്ന (38) യെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയില്‍ കാണുന്നത്.

ഉടന്‍ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പ് കണ്ടെടുത്തു. കൂത്തുപറമ്ബിനടത്ത് നിര്‍മലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസം.

ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്.

രണ്ട് മക്കളുണ്ട്. തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭാ തിരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളില്‍നിന്നു മാത്രമേ നടത്തൂയെന്ന് കമ്മിഷന്‍

കൊച്ചി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ നിയമസഭാ അംഗങ്ങളില്‍നിന്നു മാത്രമേ നടത്തൂയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മിഷന്‍ നിലപാടിനെ കേന്ദ്ര സര്‍ക്കാരും കോടതിയില്‍ അനുകൂലിച്ചു. കേന്ദ്ര ഇടപെടല്‍ മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കി. കേസ് കോടതി വിധി പറയാനായി മാറ്റി. വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അസാധാരണ സാഹചര്യമെന്ന് […]

You May Like

Subscribe US Now