മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

User
0 0
Read Time:1 Minute, 40 Second

ആലപ്പുഴ മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഇ.ഡി കൈമാറി. തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ള സാമ്ബത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുക. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, കസ്റ്റംസ് ബിന്ദുവിന്റെ മൊഴി വീണ്ടും രേഖപ്പെടും.വീട്ടിലെത്തിയാകും മൊഴി രേഖപ്പെടുത്തുക. തട്ടിക്കൊണ്ടുപോകലിന് കാരണമായ സ്വര്‍ണക്കടത്തിനേക്കുറിച്ചും ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കും.

ഇതിനു പുറമേ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നല്‍കയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ഹനീഫയുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടൂള്‍കിറ്റ് കേസ്: ശാന്തനു മുളുകിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ടൂള്‍കിറ്റ് കേസില്‍ കുറ്റാരോപിതനായ ശാന്തനു മുളുക് നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാട്യാല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ ബോംബെ ഹൈക്കോടതി അനുവദിച്ച പത്ത് ദിവസത്തെ ട്രാന്‍സിറ്റ് ജാമ്യത്തിലാണ് ശാന്തനു. കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദിഷ രാജ്യദ്രോഹം ചെയ്തതിന് തെളിവില്ലെന്നും സര്‍ക്കാരിന്റെ ദുരഭിമാനം തീര്‍ക്കാന്‍ ഈ വകുപ്പ് ഉപയോഗിക്കരുതെന്നും കോടതി വിമര്‍ശിച്ചിരിന്നു

You May Like

Subscribe US Now