മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ ഗുണ്ടാ നേതാവ് അറസ്‌റ്റില്‍; പിടിയിലായത് കോട്ടയം സ്വദേശി

User
0 0
Read Time:1 Minute, 57 Second

ആലപ്പുഴ: മാന്നാറില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് പിടിയില്‍. കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ തട്ടിയെടുത്ത് കൈമാറാന്‍ ഏല്‍പ്പിച്ചിരുന്നത് ഷംസിന്റെ ക്വട്ടേഷന്‍ സംഘത്തിനാണ്. ഇയാളുടെ സംഘാംഗങ്ങളായ നാല് പേരെ മുന്‍പ് തന്നെ പിടികൂടിയിരുന്നു. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം പറവൂര്‍‌ സ്വദേശി അന്‍ഷാദ്, എറണാകുളം സ്വദേശി സുബീര്‍ എന്നിവരാണ് നേരത്തെ അറസ്‌റ്റിലായത്.

ഈ സംഘവുമായി ബിന്ദുവിന് ബന്ധമുണ്ടെന്നാണ് പൊലീസ് അനുമാനം. നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുള‌ള ബിന്ദു ഫെബ്രുവരി 19ന് ബെല്‍റ്റിനുള‌ളില്‍ പേസ്‌റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. കൊടുവള‌ളി സ്വദേശി രാജേഷിനുള‌ളതായിരുന്നു ഇത്. ഇവര്‍ക്ക് സ്വര്‍ണം എത്തിക്കാത്തതിനെ തുടര്‍ന്നാണ് ബിന്ദുവിനെ സംഘം വീട് കയറി ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചെന്നാണ് ബിന്ദു നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കസ്‌റ്രംസും ഈ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് പുലര്‍ച്ചെയാണ് ബിന്ദുവിനെ സംഘം തട്ടിക്കൊണ്ടുപോയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തോല്‍ക്കാതെ, പിന്മാറാതെ കര്‍ഷകര്‍; ഡല്‍ഹിയിലെ കര്‍ഷകസമരം നൂറാം നാളിലേക്ക്​

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ചും സ്​തംഭിപ്പിച്ചും കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം നൂറാം നാളിലേക്ക്​. 100 ദിനത്തിനുള്ളില്‍ 108 കര്‍ഷകരാണ്​​ സമരഭൂമിയില്‍ മരണപ്പെട്ടത്​​. മോദിസര്‍ക്കാര്‍ പാസാക്കിയ മൂന്ന് പുതിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ​ 2020 നവംബര്‍ 27 നാണ്​ കര്‍ഷകര്‍ ഡല്‍ഹിയില്‍​ സമരം ആരംഭിച്ചത്​​. അടിച്ചമര്‍ത്താന്‍ ഭരണകൂടം അതിന്‍റെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ചെങ്കിലും കര്‍ഷകര്‍ പിന്മാറിയില്ല. ഡിസംബര്‍ 20, ഡല്‍ഹിയുടെ മണ്ണിലും വിണ്ണിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്​ (3.4 ഡിഗ്രി സെല്‍ഷ്യസ്​) രേഖപ്പെടുത്തിയപ്പോഴും, […]

You May Like

Subscribe US Now