മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍കൂടി പിടിയില്‍

User
0 0
Read Time:1 Minute, 24 Second

കൊടുങ്ങല്ലൂര്‍: മാന്നാറില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികള്‍കൂടി പിടിയില്‍. കേസിലെ രണ്ടാംപ്രതി ശിഹാബ്, ഫൈസല്‍, സജാദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

ആലപ്പുഴ മാന്നാര്‍ സ്വദേശിനി ബിന്ദുവിനെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം 19 നാണ് ബിന്ദു ദുബൈയില്‍ നിന്നും മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കടത്തി. എന്നാലിത് എയര്‍പോര്‍ട്ടില്‍ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലിസിന് നല്‍കിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വര്‍ണക്കടത്ത് സംഘത്തോട് സ്വര്‍ണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവര്‍ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ വീടാക്രമിച്ച്‌ ബിന്ദുവിനെ കടത്തുകയായിരുന്നു. യുവതിയെ പിന്നീട് പാലക്കാട് വടക്കാഞ്ചേരി റോഡില്‍ ഇറക്കിവിട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു; അറസ്റ്റ്

തിരുവനന്തപുരം ആര്യനാട് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ശ്രീജുവിനെച്ചൊല്ലി അരുണും അഞ്ജുവും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും പിരിഞ്ഞായിരുന്നു താമസം. അഞ്ജു വേറൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ഇന്നലെ രാത്രി അരുണ്‍ ഈ വീട്ടിലെത്തി. അവിടെ ശ്രീജുവിനെ കണ്ടതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകത്തില്‍ […]

You May Like

Subscribe US Now