മാലിന്യം ഇട്ടതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി

User
0 0
Read Time:1 Minute, 12 Second

കുമളി: മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനുവിന്റെ(30) ഇടതുകൈയ്യാണ് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകിട്ട് ആറരമണിയോടെയാണ് സംഭവം. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോള്‍ ആണ് വാക്കത്തികൊണ്ട് കൈ വെട്ടിമാറ്റിയത്.

ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്ബില്‍ കുട്ടികളുടെ ഡയപര്‍ ഉള്‍പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇതിനു മുമ്ബും ഇരുവീട്ടുകാരും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ഒളിവിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്; വിവാഹദല്ലാളായ യുവതിക്കെതിരെ കേസ്

തൊടുപുഴ: പെണ്‍കുട്ടിയെ സഹോദരനുള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തി. വിവാഹദല്ലാളായ യുവതി വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് പീഡന കേസെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പീഡനവിവരം പുറത്തുവന്നതുമുതല്‍ നാണക്കേടിലും കടുത്ത വിഷമത്തിലുമായിരുന്നു കുടുംബം. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് പൊലസിന്റെ കണ്ടെത്തല്‍ ആശ്വാസമായിരിക്കുകയാണ്. ഇടുക്കി ഡിവൈ എസ് പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ് കേസന്വേഷിച്ച്‌ പരാതി വ്യാജമെന്ന് കണ്ടെത്തിയത്. പരാതി കൊടുപ്പിച്ച യുവതിയുടെ പേരില്‍ കേസും എടുത്തിട്ടുണ്ട്. ഇടുക്കി […]

Subscribe US Now