“മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല” മുരളീധരനെ തള്ളി ആരോഗ്യമന്ത്രി

User
0 0
Read Time:1 Minute, 52 Second

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍തന്നെ ക്വാറന്റീനില്‍ പോയി. വെറുതെ വിവാദമുണ്ടാക്കാനാണു ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് വാക്സീന് ക്ഷാമമുണ്ട്. കൂടുതല്‍ വാക്സീന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഗാ വാക്സിനേഷന്‍ ക്യാംപുകളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്.

രോഗലക്ഷണമുണ്ടായിട്ടും റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണു കയറിപ്പോയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കോവിഡ് ബാധിതയായ മകള്‍ താമസിക്കുന്ന അതേ വീട്ടില്‍നിന്ന് ഏതാണ്ട് 500 മീറ്റര്‍ അകലെയുള്ള പോളിങ് ബൂത്തിലേക്ക് ആറാം തീയതി നടന്നുപോയി വോട്ട് ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മുരളീധരന്‍ ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച്‌ മരിച്ചു

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച്‌ മരിച്ചു കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന റെസൗല്‍ ഹക്ക് എന്ന സ്ഥാനാര്‍ത്ഥിയാണ് മരിച്ചത്. മുര്‍ഷിദാബാദ് ജില്ലയിലെ സംഷെര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഹക്ക്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്.

You May Like

Subscribe US Now