മുട്ടില്‍ എസ്​റ്റേറ്റ്​ മരംമുറി കേസ്​; വനംവകുപ്പ്​ ഉദ്യോഗസ്​ഥരെ തള്ളി വനം മന്ത്രി

User
0 0
Read Time:1 Minute, 46 Second

തിരുവനന്തപുരം: വയനാട്ടിലെ മുട്ടില്‍ എസ്​റ്റേറ്റ് മരംമുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ച്‌ കടത്തിയതെന്ന്​ മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കോഴിക്കോ​ട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വീഴ്ച പറ്റി. 10 കോടി മതിപ്പ് വിലയുള്ള തടിയാണ് മുറിച്ച്‌ കടത്തിയത്. അതില്‍ അന്വേഷണം നടക്കുകയാണ്. ഈട്ടിത്തടി മുഴുവന്‍ കണ്ടെത്തിയത് വനം വകുപ്പ് പരിശോധനയില്‍ തന്നെയാണ്​. ഇതെല്ലാം സര്‍ക്കാരിന്‍റെ കൈവശം തന്നെയാണ് ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമാണ് ഇക്കാര്യത്തെ കുറിച്ച്‌ അറിയുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലക്ഷക്കണത്തിന് രൂപയുടെ വനം കൊള്ളയാണ് നടന്നതെന്നും പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും ആരോപിച്ച പ്രതിപക്ഷം ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണവും ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാലത്ത് വയനാട്ടില്‍ നിന്ന് മരം മുറിച്ച്‌ പ്രതികളുടെ എറണാകുളത്തെ ഡിപ്പോയില്‍ എത്തിക്കും വരെ എല്ലാ ചെക് പോസ്റ്റുകളും നിശബ്ദമായിരുന്നുവെന്ന് പി.ടി. തോമസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്: രവി പൂജാരി നല്‍കിയത് നിര്‍ണായക വിവരങ്ങള്‍

കൊച്ചി: പനമ്ബിള്ളി നഗര്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പിടിയിലായ അധോലോക നേതാവ് രവി പൂജാരിയില്‍ നിന്ന് ക്രൈംബ്രാഞ്ചിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇയാള്‍ പോലീസിന് നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് സ്ഥിരീകരിക്കുകയാണ് പോലീസ് ഇനി ചെയ്യേണ്ടത്. കേസിലെ പല നിര്‍ണായക വിവരങ്ങളും ലഭിച്ചതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. രവി പൂജാരിയുമായി ബന്ധപ്പെട്ട അധോലോക സംഘങ്ങള്‍ക്ക് ഈ കേസുമായുളള ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവെടുപ്പും അന്വേഷണസംഘം നടത്തുകയാണ്. രവി പൂജാരി കുറ്റം […]

You May Like

Subscribe US Now